मातृभूमि कविता- सहायक सामग्री
മാതൃഭൂമി
...............
പ്രകൃതിയുടെ പച്ചപ്പിൽ നീലാകാശപ്പുടവയുടുത്ത
നീ എത്ര മനോഹരിയാണ് !
കിരീടമായ് സൂര്യ - ചന്ദ്രൻ മാരും - അരഞ്ഞാണമായ് അലസമായൊഴുകുന്ന സമുദ്രവും നിൻ്റെ അഴകായ് തിളങ്ങുന്നു !
ദേശവാസികളോടുള്ള പ്രേമ പ്രവാഹം പോലെ
നിൻ്റെ മാറിലൂടെ നദികൾ ഒഴുകിക്കൊണ്ടിരിക്കുന്നു.
പൂക്കളും നക്ഷത്രങ്ങളും ആഭരണമായ് പരിലസിയ്ക്കുന്നു. !
വിഹഗ വൃന്ദങ്ങളുടെ കളകളാരവം
സ്തുതിഗീതങ്ങളായ് മുഴങ്ങുന്നു !
അനന്ത നാഗത്തിൻ്റെ ഫണമാണ് നിൻ്റെ ഇരിപ്പിടം...
മേഘങ്ങൾ പെയ്തിറങ്ങാൻ കൊതിയ്ക്കുന്ന അനുപമ സൗന്ദര്യമേ !
സമർപ്പിയ്ക്കട്ടെ നിൻ മുൻപിൽ ഞാൻ എന്നെത്തന്നെ !
ഭാരത മാതാവേ ! നീ സർവ്വേശ്വരൻ്റെ സർവ്വ ഗുണസമ്പന്നമായ സൃഷ്ടിയല്ലൊ ,..
ഈ മണ്ണിലിഴഞ്ഞ് ഞാൻ വളർന്നു...
മുട്ടിലിഴഞ്ഞ് നിൽക്കാൻ പഠിച്ചു...
അനശ്വരമായ പരമാനന്ദത്തെ
ബാല്യത്തിൽ തന്നെ കൈവരിച്ച ശ്രേഷ്ഠ മുനി ശ്രീരാമകൃഷ്ണനെപ്പോലെ
എത്രയോ സാത്വിക ജൻമങ്ങളാൽ പവിത്രമാണീ മണ്ണ് !
നിൻ്റെ മടിത്തട്ടിലെ വാത്സല്യമുണ്ടാണ് ഞങ്ങൾ കളിച്ചു വളർന്നത്.'
ഹേ ഭാരതാംബെ !നിന്നെ കാണുമ്പോൾ
എങ്ങനെ ആത്മനിർവൃതിയില്ലാതിരിക്കും !
നീ തന്ന സന്തോഷങ്ങൾക്കു പകരം വെയ്ക്കാൻ
എന്നിലെന്തുണ്ട് !
അന്നവും ജലവും നിറഞ്ഞ ഈ ദേഹം നിൻ്റെതു തന്നെ !
നിശ്ചലമാകുമ്പോൾ നിന്നിലേയ്ക്കു മടങ്ങുന്നവ ർ !
ജഡമായ് തീരുമ്പോൾ
നിന്നിലലിഞ്ഞു ചേരുന്നതല്ലോ ഈ ദേഹം !
പരിഭാഷ.
ഡോ. സംഗീത പൊതുവാൾ
No comments:
Post a Comment