വസന്തഋതു
വന്നിതാ വാസന്തം വഴിതെറ്റിയെന്ന പോൽ
രണ്ടു നാൾ കൂടുവാനീവഴിയേ
നവ്യ വിഷാദത്തിന്‍ തോഴി നിനക്കായ്
ചെറു കുടിലൊന്നു പണിയട്ടെ ഞാൻ !
മണ്ണിനു മേലെ വിണ്ണിനു കീഴെയായ്
കൂടിതു വേറിട്ട് തന്നെയാണേ.....
പാടെയുണങ്ങിയ പുൽനാമ്പുകൾ നിങ്ങൾ
ശിശിര വനത്തിൽ പോയ് മറയൂ. !
ആശാമുകുളങ്ങൾ ആടിയുലയട്ടെ
പല്ലവം പിന്നെയും പുളകിതമാകട്ടെ
തളിരില നിറയുമീ ചെറുലോകമെന്നൂടെ
യിഷ്ടപ്പെടാത്തവരുണ്ടാകുമോ ?
മലയഗിരി തന്നിലെ മന്ദമാരുതനും
രോമാഞ്ചത്തോടിന്നണയും
മാനസ നയനാംബുജങ്ങളെയാകവെ
ചുംബിച്ചുണർത്തിടും മെല്ലെ ......
ചെമ്മലർ പോലെയുഷസ്സു വിടർന്നിടും
പ്രാചിയിലനുരാഗ വാനതിൽ
ചെഞ്ചുണ്ടിൽ നിറയുന്ന മന്ദസ്മിതങ്ങളിൽ
വാർണാഭമാകും ദിനങ്ങൾ
അന്ധകാരത്തിന്‍റെ ആഴികടന്നല്ലോ
വന്നെത്തുമിന്ദു കിരണവും
മണ്ണിൻ കണങ്ങളിൽ വാനവും വർഷിക്കും
മഞ്ഞു കണങ്ങൾ നിശീഥിനിയിൽ
ഏകാന്തതയിലൊരുങ്ങുന്ന സൃഷ്ടിയിൽ
വിഘ്നങ്ങൾ ആകരുതാരുമേ
നമ്മിൽ നിറയുന്ന നന്മകൾ മടിയാതെ
നൽകേണമേവർക്കുമല്ലോ ....
मधु ऋतू
जयशंकर प्रसाद
മലയാളം പരിഭാഷ
ബിന്ദു കെ.
GHSS Manathaia, Thrissur
No comments:
Post a Comment